
ത്രിപുര: കന്നുകാലികളെ കടത്തുകയാണെന്ന് ആരോപിച്ച് യുവാവിനെ അതിര്‍ത്തി രക്ഷാ സേന വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി ത്രിപുരയിലെ ബ്ലംാദേശ് അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അരാബര്‍ റഹ്മാന് എന്ന 38 കാരന് യുവാവാണ് കൊല്ലപ്പെട്ടത്. പെട്രോളിങ്ങിനിടെ അനധികൃതമായി കന്നുകാലികളെ കടത്തിയ ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം സൈന്യത്തിന്റെ ആരോപണങ്ങള്‍ കൊല്ലപ്പെട്ടയാളൂടെ കുടുംബം നിഷേധിക്കുകയാണ് ചെയ്തത്. യുവാവ് നിരപരാധിയാണെന്നും സൈനികര്‍ക്കെതിരെ പോലീസിന് പരാതി നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.






