
ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി വ്യത്യസ്തമായ പുതിയൊരു നീക്കവുമായി എത്തിയിരിക്കുകയാണ് ചെന്നൈ ട്രാഫിക് പോലീസ്.ഇത് സംബന്ധിച്ച് ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഈ ട്രാഫിക് സിഗ്നൽ പരിഷ്കാരത്തിന്റെ വീഡിയോ ചെന്നൈ ട്രാഫിക് പോലീസ് നടപ്പിലാക്കിയ പദ്ധതി എന്ന രീതിയിലാണ് പ്രചരിക്കുന്നത്. എന്നാൽ ഇതുവരെയും ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ട്രാഫിക് പോലീസിന്റെ ഭാഗത്തു നിന്നുളള സ്ഥിരീകരണം വന്നിട്ടില്ല.
വീഡിയോയില്‍ ട്രാഫിക് സിഗ്നൽ നിയമങ്ങൾ ലംഘിക്കുന്നത് ക്യാമറയിൽ പതിഞ്ഞാൽ ഉടനടി ആ ആളുടെ ചിത്രവും പേരും പ്രത്യേമായി സജ്ജീകരിച്ച ഡിജിറ്റൽ സൈൻബോർഡിൽ തെളിയുമെന്നതാണ് കാണുന്നത്. ഒപ്പം ഇതില്‍ അവര്‍ പിഴയായി അടയ്ക്കേണ്ട തുകയും കാണാം. ഇത്തരത്തില്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ച ഒരാളുടെ ചിത്രവും വിവരവും ഡിജിറ്റൽ സൈൻബോർഡിൽ തെളിയുന്നത് വീഡിയോയില്‍ കാണാം. സിഗ്നലിൽ ഇത് കണ്ട്നിൽക്കുന്നവർ പരസ്പരം നോക്കുന്നതും കാണാം.
വീഡിയോ തരംഗമായതോടെ പുതിയ പരിഷ്കാരത്തിന് വലിയ പിന്തുണയാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ നൽകുന്നത്. എന്നാല്‍ ഇതിന്റെ ആധികാരികത സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടെങ്കിലും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചയ്ക്കാണ് വഴിതുറന്നത്.
Violation of traffic rules in Chennai is displayed publicly. Violators will feel ashamed to see their erring act.
Should it be implemented in #Bhubaneswar ? pic.twitter.com/JdUjXvqT6h— Abhishek Joshi (@Abhishek_oss) June 22, 2023






