
മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോ വൈറല്‍ ആകാറുണ്ട്. ലംഗൂര്‍ ഗോല്‍ഗപ്പ കഴിക്കാനെത്തിയ കുരങ്ങിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാവുന്നത്. പാനിപൂരി വില്‍ക്കുന്ന ഒരു കച്ചവടക്കാരന്റെ ഉന്തുവണ്ടിയില്‍ കയറി ഇരിക്കുന്ന ഒരു കുരങ്ങാണ് വീഡിയോയില്‍ ഉള്ളത്. പാനിപൂരി വളരെ ആസ്വദിച്ച് കഴിക്കുകയാണ് കുരങ്ങച്ചന്. മനുഷ്യല്‍ എങ്ങനെയാണോ കഴിയ്ക്കുന്നത് അതുപോലെയാണ് കുരങ്ങനും പാനീപൂരി കഴിയ്ക്കുന്നത്. പാനിപ്പൂരി വില്‍ക്കുന്ന കടക്കാരന് ഇടയ്ക്ക് കുരങ്ങിനോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
ഗുജറാത്തിലെ തങ്കര ജില്ലയിലെ ദയാനന്ദ് ചൗക്കില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് 'ഗുജറാത്തിലെ തങ്കരയിലെ ദയാനന്ദ് ചൗക്കില്‍ നിന്ന് ഒരു കുരങ്ങന് പാനി പൂരി കഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു' എന്നാണ് ഗവായ് ഗജാനന്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതിയത്. പാനിപ്പൂരി കഴിക്കാനായി കുട്ടികളും മുതിര്‍ന്നവരുമായി നിരവധി പേര് കാത്ത് നില്ക്കുന്ന തിനിടെയിലാണ് കുരങ്ങന്റെ ഈ പാനീപൂരി ഭോജനം.
A video featuring a monkey eating pani puri from Dayanand Chowk in Gujarat’s Tankara has gone viral on social media.#panipuri #gujarat #monkey pic.twitter.com/A7R5yoPBYQ
— Gajanan Gawai (@GawaiGajanan) June 22, 2023






