
'ഹരിയാന പ്രാണ്‍ വായു ദേവതാ പെന്ഷന് സ്കീം' എന്ന പേരില്‍ 75 വയസിനു മുകളില്‍ പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവര്‍ക്ക് പെന്ഷന് പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. വനമേഖലയിലെ മരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വായുമലിനീകരണത്തില്‍ വലയുന്ന ഡല്‍ഹിയില്‍ ജീവവായു നിലനിര്‍ത്താന്‍ നഗരത്തിലുടനീളം 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിവര്‍ഷം മരത്തിന്റെ ഉടമയ്ക്ക് 2,500 രൂപ വെച്ച് പെന്‍ഷനായി നല്‍കുമെന്നാണ് ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാന്‍വര്‍ പാല് പറഞ്ഞു. അഞ്ചു വര്‍ഷക്കാലയളവിലേക്കാണ് പദ്ധതി. മരങ്ങളെ സംരക്ഷിക്കാന്‍ മിക്ക സംസ്ഥാനങ്ങളും പദ്ധതിയുമായി മുന്നോട്ട് വരുന്നുണ്ട്.
എല്ലാ വര്‍ഷവും പെന്ഷന് തുകയില്‍ വര്‍ധനവുണ്ടാകും. മാത്രവുമല്ല രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങള്‍ ഈ സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടില്ല. കൂടാതെ അഞ്ച് വര്‍ഷത്തിനു ശേഷം അവലോകന യോഗം നടത്തും. അതുവരെ ഈ പദ്ധതിയ്ക്ക് കീഴെ 4,000 മരങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനുശേഷം നടക്കുന്ന റിവ്യു മീറ്റിങ് പ്രകാരമാകും ബാക്കി നടപടികള്‍.






