
മാലിന്യം ശേഖരിച്ച് കിട്ടുന്ന പണത്തില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശുചിമുറി നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചിമുറി നിര്‍മ്മിക്കുക. സന്നദ്ധസേവന രംഗത്ത് പുതിയ മാതൃക ആവുകയാണ് കോഴിക്കോട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി.
താമരശ്ശേരി, കുറ്റ്യാടി ചുരങ്ങള്‍ വൃത്തിയാക്കിയാണ് ഡി.വൈ.എഫ്.ഐ പദ്ധതി തുങ്ങിയത്. 700 വോളന്റിയര്‍മാര്‍ ചേര്‍ന്നാണ് താമരശ്ശേരി ചുരം ശുചീകരിച്ചത്. ഇതിനു പുറമെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജില്ലയിലെ ഓരോ വീടും സഞ്ചരിച്ച്, അവിടെനിന്ന് ലഭിക്കുന്ന ആക്രി സാധനങ്ങള്‍ ശേഖരിച്ച് അവ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ് മെഡിക്കല്‍ കോളേജില്‍ ശുചിമുറി നിര്‍മിയ്ക്കുക.
ആക്രി പെറുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടിയിലധികം പണം നല്‍കിയതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐയുടെ അടുത്ത പ്രവര്‍ത്തനം.






