
ഒരു ഷോട്ട് പുട്ട് താരം ഓട്ടമത്സരത്തില്‍ പങ്കെടുത്താല്‍ എങ്ങനെ ഇരിയ്ക്കും? കളിയല്ല, കാര്യമാണ്. ബെല്‍ജിയത്തിന്റെ ഷോട്ട് പുട്ട് താരം ജോലിയന്‍ ബുംക്വോയെ ഫീല്‍ഡില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങിയ വാര്‍ത്തയാണിപ്പോള്‍ വൈറലാകുന്നത്.
പോളണ്ടിലെ ചൊര്സോവില് നടക്കുന്ന യൂറോപ്യന്‍ അത്ലറ്റിക് ടീം ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കേണ്ട അന്നെ സാഗ്രെക്ക് പരുക്കേറ്റു. അത് ബെല്‍ജിയത്തിന് വന്‍ തിരിച്ചടിയായി. മത്സരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ പോയിന്റ് ബെല്‍ജിയത്തിന് നഷ്ടമാകും. ആകെയുള്ള 37 ഇനങ്ങളില്‍ 25ഉം അവസാനിച്ചപ്പോള്‍ അവസാന സ്ഥാനത്താണ് ബെല്‍ജിയത്തിന്റെ സ്ഥാനം. അങ്ങനെ ടീമിന്റെ അയോഗ്യത ഒഴിവാക്കാന്‍, ക്യാപ്റ്റന്‍ കൂടിയായ ബുംക്വോ ട്രാക്കിലിറങ്ങുകയായിരുന്നു.
ആദ്യമായി 100 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ പങ്കെടുത്ത ജോലിയന്‍ ബുംക്വോ ഫിനിഷ് ചെയ്തു. അവസാന സ്ഥാനത്തെത്താണ് എത്തിയെങ്കിലും തന്റെ രാജ്യത്തിനു വേണ്ടി ബുംക്വോയുടെ 'സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്' കാണികളും സഹതാരങ്ങളും കയ്യടിയോടെ സ്വീകരിച്ചു. ഷോട്ട് പുട്ടില്‍ ദേശീയ റെക്കോര്‍ഡുകാരിയാണ് ജോലിയന്‍ ബുംക്വോ. ''എന്റെ ടീമാണ് എനിക്ക് പ്രധാനപ്പെട്ടത്, ''എന്ന് ബുംക്വോ പറഞ്ഞത്.
Belgium’s Anne Zagré was going to run the 100m hurdles, but got injured.
Jolien Maliga Boumkwo, a shot putter, took her place to secure points for the Belgian team 🇧🇪🙌
(via @TopatletiekLive)
pic.twitter.com/QUq3I1xdlI— Yahoo Sports (@YahooSports) June 25, 2023






