ഉടമസ്ഥരുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവയാണ് വളര്‍ത്തുമൃഗങ്ങള്‍. മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിക്കുന്നതില്‍ ഇവയ്ക്കു്ള്ള പങ്ക് വലുതാണ്. വളര്‍ത്തുമൃഗങ്ങളുടെ രസകരമായ നിമിഷങ്ങളും ഉടമസ്ഥര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു പറക്കും അണ്ണാന്റെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ വീട്ടുകാരെ പറ്റിക്കാനായി 'ചത്ത പോലെ കിടക്കുകയും അതില്‍ തന്നെ ഏങ്ങനെയാണ് മരിച്ചതെന്നും ഉറപ്പിക്കുന്ന' അണ്ണാന്റെ കുസൃതിയാണ് നെറ്റിസണ്‍സില്‍ കൗതുകം ഉണര്‍ത്തുന്നത്.
@Sarah Bee എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'എന്റെ ശ്രദ്ധ നേടാനായി പറക്കും അണ്ണാന് സ്വന്തം മരണം അഭിനയിച്ചു. ഞാന്‍ അവനുമായി പ്രണയത്തിലാണെന്ന് തോന്നുന്നു.' വീഡിയോ പങ്കുവച്ച് കൊണ്ട് സാറ കുറിച്ചു. ഒരു കസേരയ്ക്ക് അടിയിലൂടെ നീങ്ങുന്ന അണ്ണാനില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് മേശയ്ക്ക് അടിയിലൂടെ നീങ്ങിയ അണ്ണാന് അവിടെ ചാരി വച്ചിരുന്ന ഒരു ക്ലീനിംഗ് സ്റ്റിക്ക് തട്ടി താഴെയിടുന്നു. എന്നാല്‍ താന്‍ പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ഉടനെ മലര്‍ന്ന് കിടന്ന് ആ വടിയെടുത്ത് ആദ്യം തന്റെ നെഞ്ചിലൂടെയും പിന്നിട് കഴുത്തിലൂടെയും ഇട്ട് മരിച്ചത് പോലെ കിടക്കുന്നു. കൈകളും കാലുകളും വിരിച്ച് വച്ച് പറക്കുന്ന രൂപത്തിലാണ് അണ്ണാന്റെ കിടപ്പ്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ നിരവധിപേരെയാണ് രസിപ്പിച്ചിരിക്കുന്നത്. രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഒരുപാട് ആളുകള്‍ കമന്റുകളുമായി രംഗത്തെത്തി. 'ഈ അക്കാദമി അവാര്‍ഡ് ജേതാവ് വളരെ മനോഹരമാണ്,' ഒരാളെഴുതി. 'അവന് ഒരു പറക്കുന്ന അണ്ണാനും അപ്പുറമാണ്. കാരണം അവന് നര്‍മ്മബോധം ഉണ്ടെന്ന് തോന്നുന്നു.' മറ്റൊരാള്‍ കുറിച്ചു.

Comments