
തിങ്കളാഴ്ച രാവിലെ 10.05 ന് ചെന്നൈയില്‍ നിന്ന്ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് 150 ഓളം യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങി. വിമാനം വൈകിയ കാരണം യാത്രക്കാര്‍ക്ക് അത്രയും സമയം വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗേറ്റില്‍ കാത്തുനില്‍ക്കേണ്ടി വന്നു.
വിമാനം വൈകിയ കാരണത്തെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പകരം വിമാനം കമ്പനി വാഗ്ദാനം ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച സമാനമായ രീതിയില്‍ ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരും ജയ്പൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ജയ്പൂരില്‍ ഇറക്കേണ്ടി വന്നതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കുടുങ്ങിയത്.






