
ഏക സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്ന് സീതാറാം യെച്ചൂരി. ദില്ലിയില്‍ ചേര്‍ന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം. ഏക സിവില്‍ കോഡിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യെച്ചൂരി പാറ്റ്നയില്‍ ചേര്‍ന്ന വിശാല പ്രതിപക്ഷ യോഗത്തെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവച്ചു. പാറ്റ്നയില്‍ ഒരുമിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് തീരുമാനിച്ചത്. അത് എങ്ങനെ വേണമെന്നത് വരും യോഗങ്ങളില്‍ തീരുമാനിക്കും. നിലവില്‍ ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് രാഷ്ടീയവുമായി ബന്ധമുള്ളതല്ലെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടു. പാര്‍ട്ടി പോലീസ് നടപടികളില്‍ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മാധ്യമ വേട്ട സംബന്ധിച്ച ചോദ്യങ്ങളോട്, മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് സി പി എം നയമല്ലെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. സി പി എമ്മിന്റേത് കേന്ദ്രത്തിന്റെ രീതിയല്ലെന്നും എത്ര പ്രകോപനമുണ്ടാക്കിയാലും തങ്ങള്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന രീതി സ്വീകരിക്കാറില്ലെന്നും അദ്ദേഹം വിവരിച്ചു.






