
ലണ്ടന്‍: െടെറ്റാനിക് അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്രയ്ക്കിടെ െടെറ്റന്‍ സമുദ്രപേടകത്തിനു സമാനമായ ദുരന്തത്തിനു തൊട്ടടുത്തെത്തി മൂന്ന് അന്തര്‍വാഹനികള്‍. സമീപകാലത്തു ലോകത്തെ ഞെട്ടിച്ച സംഭവങ്ങളിലൊന്നാണ് െടെറ്റന്‍ ദുരന്തവും അതിലുണ്ടായിരുന്ന അഞ്ചുപേരുടെ മരണവും. 1912 ല്‍ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ പേടകത്തിന്റെ സുരക്ഷ സംബന്ധിച്ചു വലിയ ചോദ്യങ്ങളാണുയരുന്നത്.
നിലവില്‍ സമുദ്രത്തില്‍ 4,000 മീറ്റര്‍ ആഴത്തില്‍ പോകാന്‍ കഴിയുന്ന 10 അന്തര്‍വാഹിനികളാണുള്ളത്. എന്നാല്‍, ഓഷ്യന്‍ ഗേറ്റിന്റെ ഉടമസ്ഥതയിലുള്ള െടെറ്റന്‍ ഇതുമായി ബന്ധപ്പെട്ട ഒരു റെഗുലേറ്ററി ബോഡിയും സാക്ഷ്യപത്രം നല്‍കിയിരുന്നില്ല. മേഖലയിലെ വിദഗ്ധരും കമ്പനിയുടെ തന്നെ മുതിര്‍ന്ന ജീവനക്കാരും ടൈറ്റന് സുരക്ഷിതമല്ലെന്നു ഓഷ്യന്‍ ഗേറ്റിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേ സമയം, 3,700 മീറ്റര്‍ ആഴത്തില്‍ കിടക്കുന്ന ടെറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രകള്‍ ഇന്നും ലോകത്തെ ഏറ്റവും അപകടകരവും ജനപ്രിയവുമായ പര്യവേഷണമാണ്. 250 ആളുകളില്‍ താഴെയാണ്, മുങ്ങി 75 വര്‍ഷത്തിനു ശേഷം കണ്ടെത്തിയ െടെറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടിട്ടുള്ളത്.
പ്രശസ്തമായ െടെറ്റാനിക് സിനിമയുടെ സംവിധായകന് ജെയിംസ് കാമറൂണ്‍ അവരില്‍ ഒരാളാണ്. 33 തവണ അദ്ദേഹം സുമുദ്രാന്തര് യാത്ര നടത്തി. 1995 ല്‍ തന്റെ മൂന്നാമത്തെ യാത്രയില്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായി മണല്ക്കാറ്റില്പ്പെട്ടു. ദൗത്യം ഉപേക്ഷിച്ചു സംഘത്തിനു മടങ്ങേണ്ടി വന്നു.
1991 ല്‍ കനേഡിയന്‍ ഡോക്ടര്‍ ജോ മാക്ഇന്നിസും സംഘവും െടെറ്റാനിക് അവശിഷ്ടങ്ങള്‍ ചിത്രീകരിച്ച ശേഷം മടങ്ങാനൊരുങ്ങവേയാണു തങ്ങളുടെ പേടകം കുടുങ്ങിപ്പോയതായി തിരിച്ചറിഞ്ഞത്. അന്നു രണ്ടാമതായെത്തിയ അന്തര്‍വാഹിനിയാണ് ജോ മാക്ഇന്നിസിനെയും സംഘത്തെയും രക്ഷിച്ചത്.
2000 ല്‍ െമെക്കല്‍ ഗുള്ളിയനും സംഘവും സഞ്ചരിച്ച പേടകം െടെറ്റാനിക് അവശിഷ്ടങ്ങള്‍ കിടക്കുന്ന മേഖലയിലെത്തിയെങ്കിലും കാമറൂണിനു സംഭവിച്ചതുപോലെ ശക്തമായ മണല്ക്കാറ്റില്പെട്ടു. അരമണിക്കൂറോളം കുടുങ്ങിക്കിടന്ന വാഹനത്തിന് അതിനുശേഷം ഉയരാന്‍ കഴിഞ്ഞു.
ലണ്ടന്‍: ടൈറ്റന് ജലപേടക ദുരന്തത്തില്‍ കൊല്ലപ്പെട്ട അഞ്ചു പേരില്‍ ഒരാളായ സുലൈമാന്‍ ദാവൂദ്(19) ആ യാത്രയിലൂടെ ലക്ഷ്യമിട്ടത് ഗിന്നസ് റെക്കോഡ്. റെക്കോഡ് സ്വന്തമാക്കുന്നതിനായി തന്റെ റൂബിക്സ് ക്യൂബൂകൂടി സുെലെമാന് കൊണ്ടുപോയതായി അമ്മ ക്രിസ്റ്റീന്‍ ദാവൂദ്.
പാകിസ്താനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എന്്രേഗായുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദിന്റെ മകനാണു സുലൈമാന്‍. ദുരന്തത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു. ''റെക്കോഡ് ബുക്കില്‍ ഇടംപിടിക്കാന്‍ സുലൈമാന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന് അപേക്ഷ നല്‍കിയിരുന്നു. 3,700 മീറ്റര്‍ താഴ്ചയിലുള്ള റൂബിക്സ് ക്യൂബ് വിജയമായിരുന്നു ലക്ഷ്യം. മകന്റെ വിജയ നിമിഷം പകര്‍ത്താന്‍ ഷഹ്സാദ ഒരു ക്യാമറയും കൂടെക്കരുതി.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോകാന്‍ ഞാനും പദ്ധതിയിട്ടിരുന്നു. കോവിഡ് -19 കാരണമാണു ആ യാത്ര റദ്ദാക്കിയത്. പിന്നീട് അവസരം വന്നപ്പോഴാണു സുെലെമാന്റെ ആഗ്രഹം അറിഞ്ഞത്. അതോടെ ഞാന്‍ പിന്മാറി''- അവര്‍ പറഞ്ഞു. ഷഹ്സാദ സമുദ്രയാത്രയ്ക്കൊരുങ്ങിയത് വളരെ ആവേശത്തിലായിരുന്നു. യാത്രയ്ക്കു മുമ്പ് ഞങ്ങള്‍ കെട്ടിപ്പിടിക്കുകയും തമാശ പറയുകയും ചെയ്തു. - അവര്‍ പറഞ്ഞു.
അപകടത്തില്‍ ഓഷ്യന്‍ഗേറ്റിന്റെ സി.ഇ.ഒ. സ്റ്റോക്ക്ടണ്‍ റഷ്, ബ്രിട്ടീഷ് ബിസിനസുകാരന് ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് നാവിക വിദഗ്ധനും പ്രശസ്ത പര്യവേക്ഷകനുമായ പോള്‍-ഹെന്റി നര്‍ജിയോലെറ്റ് എന്നിവരും കൊല്ലപ്പെട്ടിരുന്നു.
ദുരന്തം കഴിഞ്ഞ് 96 മണിക്കൂര്‍ കടന്നപ്പോള്‍ തനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അവര്‍ പറഞ്ഞു. താനും മകളും സുലൈമാന്റെ ബഹുമാനാര്‍ത്ഥം റൂബിക്സ് ക്യൂബ് പൂര്‍ത്തിയാക്കാന്‍ പഠിക്കും. ഭര്‍ത്താവിന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു. ജൂണ്‍ 18നു യാത്ര തുടങ്ങി രണ്ടു മണിക്കൂറിനുള്ളിലാണ് െടെറ്റന്‍ പേടകം തകര്‍ന്നത്.






