
സുഹൃത്തുക്കള്‍ വിവാഹദിനത്തില്‍ ഒരുക്കിയ സര്‍പ്രൈസ് കണ്ട് അമ്പരന്ന് നില്ക്കുന്ന ഒരു വധുവിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വരന്റെ സുഹൃത്തുക്കള്‍ ബക്കറ്റ് മുതല്‍ പാല്‍ക്കുപ്പി വരെയുള്ള ഒരുകൂട്ടം സാധനങ്ങളാണ് വധുവിനായി നല്‍കിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയാ ഉപയോക്താവായ മൗപാഖി സിംഗ് എന്നയാളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടത്.
വധുവിന് വീഡിയോയില്‍ വരന്റെ സുഹൃത്തുക്കള്‍ ഓരോരുത്തരായിയെത്തിയാണ് സമ്മാനങ്ങള്‍ കൈമാറിയത്. ആദ്യം എത്തുന്ന സുഹൃത്ത് വധുവിന് ഒരു ബക്കറ്റ് നല്കുന്നു. പിന്നീട് പുറകെ ഓരോരുത്തരായി എത്തുന്ന സുഹൃത്തുക്കള്‍ പാല്‍കുപ്പി, ചൂല്, ടോയ്ലറ്റ് ക്ലീനര്‍, തുടങ്ങിയ ഒരു കൂട്ടം സാധനങ്ങള്‍ നല്കുന്നു. എല്ലാ സമ്മാനങ്ങളും വധുവും വരനും പുഞ്ചിരിയോടെയാണ് ഏറ്റുവാങ്ങുന്നത്.
ലക്ഷക്കണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കണ്ടത്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വീഡിയോയ്ക്ക് ലഭിച്ചത്.






