വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജോലിയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരുടേത്. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പറഞ്ഞ സമയത്തിനുള്ളില്‍ ഭക്ഷണം എത്തിച്ചു കൊടുക്കുക എന്ന ദൗത്യമാണ് ഇവര്‍ക്കുള്ളത്. യൂണിഫോമും അണിഞ്ഞ് കമ്പനി ബാഗുമായി ഇരുചക്രവാഹനങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള ഫുഡ് ഡെലിവറി ഏജന്റുകള്‍ നമ്മളെ പാസ് ചെയ്ത് പേകാറുണ്ട്. തിരക്കിനിടയില്‍ മഴയോ വെയിലോ കാര്യമാക്കാതെ ഇവര്‍ തങ്ങളുടെ ജോലിയില്‍ മുഴുകിയിരിക്കുകയാണ്. എന്തിന് ഭക്ഷണം കഴിച്ച് വിശപ്പടക്കാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയാണ്.
തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇവരുടെ ദയനീയ കാഴ്ചകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ ഒരു സൊമാറ്റോ ഏജന്റിന്റെ ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തിരക്കിട്ട ജോലിസമയത്തിനിടയില്‍ കിട്ടിയ ഇത്തിരി നേരത്തെ ബ്രേക്കില്‍ ഭക്ഷണം കഴിക്കുകയാണ് ഇദ്ദേഹം. ഡെലിവെറിക്കായി ഉപയോഗിക്കുന്ന ബൈക്കിന് മുകളില്‍ തന്നെ വച്ച് ഒരു പ്ലാസ്റ്റിക് സഞ്ചി തുറക്കുകയാണ് ഇദ്ദേഹം. ആരെങ്കിലും കാണുന്നുണ്ടോ എന്നായിരിക്കണം, ചുറ്റുപാടും നോക്കുന്നുണ്ട്. ശേഷം അതേ സഞ്ചിയില്‍ നിന്ന് കയ്യിട്ട് ചോറ് പോലെ എന്തോ ഭക്ഷണം വാരിയെടുത്ത് കഴിക്കുന്നു. ഒരിടത്ത് ഇരിക്കാന്‍ പോലും സമയമില്ലാത്തത് പോലെ. പെട്ടെന്ന് വിശപ്പടക്കി ജോലിയിലേക്ക് തിരികെ പോകാനുള്ള സമ്മര്‍ദ്ദം ആ മുഖത്ത് കാണാന്‍ സാധിക്കുന്നുണ്ട്.
ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. നമുക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം നമ്മുടെ കയ്യില്‍ കൊണ്ടുതരുന്നവരാണ് ഡെലിവെറി ഏജന്റുമാര്‍ അവര്‍ ഇങ്ങനെയാണോ ഭക്ഷണം കഴിക്കുന്നത് എന്നും ഇത് കണ്ട് കണ്ണ് നിറഞ്ഞുവെന്നുമെല്ലാമാണ് പലരും വീഡിയോ കണ്ട ശേഷം കമന്റിടുന്നത്. ഫുഡ് ഡെലിവെറി ഏജന്റുമാര്‍ക്ക് മാന്യമായ ശമ്പളം നല്‍കണമെന്ന ആവശ്യവും വീഡിയോ കണ്ടവരില്‍ വലിയൊരു വിഭാഗം പേരും മുന്നോട്ടുവച്ചു.

Comments