ന്യുഡല്‍ഹി: ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറി പാര്‍ക്കില്‍ സുഹൃത്തിനൊപ്പമൊത്തിയ പതിനാറുകാരിയെ മൂന്നു പേര് കൂട്ടബലാത്സംഗത്തിനിരയാക്കി. ജൂണ്‍ 27ന് വൈകിട്ടാണ് സംഭവം. സുഹൃത്തിനെ വിരട്ടിയോടിച്ച ശേഷമാണ് പീഡനമെന്ന് പെണ്‍കുട്ടി നല്കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ പീഡനത്തിനു ശേഷം കടന്നുകളഞ്ഞു. പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ സുഹൃത്തിനുമായി തിരച്ചില്‍ നടത്തുകയാണ്.
ഷഹ്ബാദ് ഡയറിയിലാണ് ഒരുമാസം മുന്‍പ് മേയ് 28നാണ് പതിനാറുകാരിയെ യുവാവ് നാട്ടുകാര്‍ നോക്കിനില്‍ക്കേ കുത്തിക്കൊലപ്പെടുത്തിയത്. 20ലേറെ തവണ കുത്തികയും കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. ജനക്കൂട്ടം നോക്കിനിന്നതല്ലാതെ ആരും ഇടപെട്ടില്ല. പെണ്‍കുട്ടിയുടെ തലയോട്ടി പൊട്ടുകയും 34 മുറിവുകള്‍ ശരീരത്തിലുണ്ടാവുകയും ചെയ്തിരുന്നു.






