സ്വന്തമായി വാഹനം ഇല്ലാത്തവര്‍ യാത്രകള്‍ക്കായി കൂടുതലായും ആശ്രയിക്കുന്നത് ഓട്ടോയും ഊബറും പോലുള്ള വാഹനങ്ങളെയാണ്. ഈ യാത്രക്കാരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ആളുകളാണ്. യാത്ര കഴിഞ്ഞാല്‍ ആളുകള്‍ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമുള്ള പണം നല്കി മടങ്ങാറാണ് പതിവ്. എന്നാല്‍ ദില്ലിയില്‍ നിന്നുള്ള അബ്ദുല്‍ ഖാദര്‍ എന്ന വ്യക്തിയുടെ ഊബറില്‍ കറയുന്നവര് ആരും ആ ഡ്രൈവറെയോ യാത്രയോ ഒരിക്കലും മറക്കില്ല എന്ന കാര്യം ഉറപ്പാണ്. കാരണം അത്തരത്തിലുള്ള വിപുലമായ ഒരു സൗകര്യമാണ് ഇദ്ദേഹം യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ശീതള പാനിയങ്ങളും വൈഫൈയും ലഘു ഭക്ഷണവും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇതിനുള്ളില്‍ സൗജന്യമായി ലഭിക്കും. ഇക്കാര്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടുകൂടി ആളുകളുടെ കയ്യടി വാങ്ങുകയാണ് ഈ ഊബര്‍ ഡ്രൈവര്‍.
ശ്യാംലാല്‍ യാദവ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ദില്ലിയില്‍ ഈ ആഡംബര ഊബര്‍ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പ്രഥമശുശ്രൂഷാ സാമഗ്രികള്‍, ലഘുഭക്ഷണം, വെള്ളം, വായിക്കാന്‍ ആവശ്യമായ പുസ്തകങ്ങള്‍, ശീതള പാനീയങ്ങള്‍ , വൈഫൈ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ സൗജന്യമാണ്. ഈ സേവനങ്ങള്‍ ഒന്നും ഉപയോഗിക്കുന്നതിന് യാതൊരു വിധത്തിലുള്ള അധിക പണവും യാത്രക്കാര്‍ നല്‍കേണ്ടതില്ല. എന്നാല്‍ കാറില്‍ ചെറിയൊരു പെട്ടി സ്ഥാപിച്ചിട്ടുണ്ട് താല്പര്യമുള്ള യാത്രക്കാര്‍ക്ക് അതില്‍ ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനായാണ് അബ്ദുല്‍ ഖാദര്‍ ഈ പണം ശേഖരിക്കുന്നത്.
പെര്‍ഫ്യൂം, കുട, ടൂത്ത്പിക്കുകള്‍, ടിഷ്യൂകള്‍ എന്നിവയും ഈ ടാക്സിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ സാധനങ്ങള്‍ എല്ലാം കൃത്യമായി ലേബല്‍ ചെയ്ത് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ സീറ്റുകള്‍ക്ക് പിന്നിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഏഴ് വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ വളരെ അപൂര്‍വമായി മാത്രമേ തന്റെ റൈഡുകള്‍ ഉപേക്ഷിക്കാറുള്ളൂവെന്നും യാദവ് ട്വിറ്റര്‍ കുറിച്ചു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ ചിത്രങ്ങള്‍ നിരവധി ആളുകളുടെ അഭിനന്ദനമാണ് ഏറ്റുവാങ്ങിയത്.

Comments