
ആളുകള്‍ ഒരു കോടിയോളം വാഗ്ദാനം ചെയ്തിട്ടുപോലും തന്റെ ആടിനെ വില്ക്കാന് തയ്യാറല്ലന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ആട്ടിടയനായ രാജു സിങ്. ആടിനെ വില്‍ക്കില്ലെന്നും ആട് തന്റെ അരുമയാണെന്നും അദ്ദേഹം തീര്‍ത്ത് ആളുകളോട് തീര്‍ത്തു പറഞ്ഞു.
ആടിന്റെ വയറിന്മേലുള്ള '786' എന്ന അക്കമാണ് അതിനെ ഇത്രയും വിലപിടിപ്പുള്ളതാക്കിയത്. ഈ നമ്പറിന്റെ അര്‍ഥം എന്താണെന്ന് രാജുവിന് മനസ്സിലായില്ല. ഗ്രാമത്തിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരോട് ചോദിച്ചപ്പോഴാണ് ഇതൊരു പവിത്രമായ നമ്പര്‍ ആണെന്ന് മനസ്സിലായത്. ഇതോടെ രാജു ആടിനെ വില്‍ക്കുന്നില്ലെന്ന തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞാട് ജനിച്ചത്. 70 ലക്ഷം മുതല്‍ 1 കോടി രൂപവരെയാണ് ആടിന് വിലപറയുന്നത്. മറ്റ് ആടുകള്‍ക്കൊപ്പമാണ് ഇതുവരെ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ആടിനെ വീടിനകത്ത് മാറ്റിയിരിക്കുകയാണ്. മാതളനാരങ്ങ, പപ്പായ, തിന, പച്ച പച്ചക്കറികള്‍ എന്നിവയാണ് ആടിന് ഭക്ഷണമായി നല്കികൊണ്ടിരിക്കുന്നത്.






