
ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു കിലോ തക്കാളി സമ്മാനം നല്കി ട്രാഫിക് പോലീസ്. ഹെല്‍മറ്റ് ബോധവല്ക്കരണത്തിന്റെ് ഭാഗമായി തമിഴ്നാട് തഞ്ചാവൂരിലാണ് ഇത്തരമൊരു സമ്മാനം അനുവദിച്ചത്. ഈ പ്രോത്സാഹന സമ്മാനം ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്റെ വകയായാണ് നല്‍കുന്നത്. തക്കാളി വില തമിഴ്നാട്ടില്‍ ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.
തക്കാളി വില രാജ്യത്ത് ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യമാണുളളത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ ഉല്‍പ്പാദനം, ഉയര്‍ന്ന താപനില, മഴയിലുണ്ടായ കാലതാമസം എന്നിവയാണ് തക്കാളി വില ഉയരാന്‍ കാരണം.
തക്കാളി ഉത്പാദനം ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കുറഞ്ഞിരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ഇപ്പോള്‍ ബെംഗളുരുവില്‍ നിന്നാണ് തക്കാളി ലഭിക്കുന്നത്. തക്കാളിയുടെ വില മെയ് മാസത്തില്‍ കുറഞ്ഞത് കര്‍ഷകര്‍ക്ക് കൃഷി ഉപേക്ഷിക്കാന്‍ മതിയായ ഘടകവുമായി മാറിയിരുന്നു. ഇതും മോശമായ ഉല്പാദനത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഭൂരിഭാഗം കര്‍ഷകരും കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വില ലഭിച്ച പയര്‍ കൃഷിയിലേക്ക് മാറിയതിനാല്‍ തക്കാളിയുടെ വിത്ത് കഴിഞ്ഞ വര്‍ഷം കുറവായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.






