
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് IPS ഇന്ന് വൈകുന്നേരം ചുമതലയേല്‍ക്കും. ചടങ്ങുകള്‍ വൈകിട്ട് 4.45 മുതല്‍ കേരള പോലീസ് ഫേസ് ബുക്ക് പേജില്‍ തത്സമയം കാണാന്‍ സാധിയ്ക്കും. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത കേരള പോലീസിന്റെ ഒഫിഷ്യല്‍
പേജിലൂടെ അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം...
ഇന്ന് (30.06.2023) വൈകുന്നേരം ചുമതലയേല്‍ക്കുന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് IPS വൈകിട്ട് അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് അഭിവാദ്യം ചെയ്യും. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു. അതിനുശേഷം ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. പിന്നീട് സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചേര്‍ന്ന് യാത്രയാക്കുന്നു. ചടങ്ങുകള്‍ വൈകിട്ട് 4.45 മുതല്‍ കേരള പോലീസ് ഫേസ് ബുക്ക് പേജില്‍ തത്സമയം.






