കണ്ണൂര്‍: സിപിഎം പല സ്ഥലത്തും വച്ച് പല തവണ തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ഞാന്‍ ദൈവവിശ്വാസിയാണ്. ദൈവം വിചാരിക്കാതെ താന്‍ മരിക്കില്ല. സിപിഎമ്മിന് എന്നെ വധിക്കാനാവില്ല. ശക്തിധരന്റെ ആരോപണത്തില്‍ പോലീസ് കേസെടുക്കുമെന്ന് പ്രതീക്ഷയില്ല. താന്‍ നിയമ നടപടി സ്വീകരിക്കും. ഈ സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രിയോട് പറയുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയാണ്. -സുധാകരന് കണ്ണൂരില്‍ പറഞ്ഞൂ.
വെളിപ്പെടുത്തലില്‍ ശക്തിധരനോട് നന്ദിയുണ്ട്. അദ്ദേഹത്തെ താന്‍ ഇതുവരെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. വിളിക്കുമെന്നും സുധാകരന് പറഞ്ഞു.
സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളി സംഘത്തെ അയച്ചിട്ടുണ്ടെന്നും അതില്‍ ഒരു അഞ്ചാം പത്തിയും ഉള്പ്പെട്ടിരുന്നുവെന്നൂം ജി.ശക്തിധരന് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.






