പൂനൈ: 23കാരിയായ സോഫ്ട്വെയര് എഞ്ചിനീയറെ കുത്തികൊലപ്പെടുത്തി. ഗുരുതരമായ പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കേപ്ജമിനി കമ്പനിയില്‍ ജീവനക്കാരിയായ അന്താര ദാസ് ആണ് ഓഫീസില്‍ നിന്നും ഏതാനും മീറ്റര്‍ അകലെ കൊല്ലപ്പെട്ടത്. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ യുവതി സമീപത്തുളള ധന്വന്തരി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു.






