ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടിയിലെ മുന്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെതാണ് സസ്പെന്ഷന് ഉത്തരവ്.
ലാബ് പരിശോധനയില്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് ലഭിച്ചത് ലഹരി സ്റ്റാമ്പല്ലെന്ന് കണ്ടെത്തിയിരുന്നു. വ്യാജ കേസ് കെട്ടിച്ചമക്കാന്‍ ഉദ്യോഗസ്ഥന് കൂട്ടുനിന്നു എന്നാണ് കുറ്റം. വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ നടപടികള്‍ സ്വീകരിക്കും.
എന്നാല്‍ വ്യാജ ലഹരിക്കേസില്‍ പ്രതിയാക്കി ബ്യൂട്ടി പാര്‍ലര്‍ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കമ്മീഷന് തൃശൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കമ്മീഷന്
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്.

Comments