
കോട്ടയം: കോവിഡിനു ശേഷം ആകര്‍ഷക ബിസിനസായി മാറിയ അരുമ മൃഗ, പക്ഷി വില്‍പ്പനയ്ക്കു െലെസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ, ജില്ലയില്‍ പൂട്ടു വീഴുകപകുതിയിലേറെ സ്ഥാപനങ്ങള്‍ക്ക്. നിലവില്‍, വീടുകള്‍ കേന്ദ്രീകരിച്ചും, ഇടുങ്ങിയ മുറികളിലുമൊക്കെ അരുമ മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്നവര്‍ക്കും പുതിയ നീക്കം തിരിച്ചടിയാകും. നവംബര്‍ ഒന്നു മുതല്‍ െലെസന്‍സ് നിര്‍ബന്ധമാക്കാനാണു സര്‍ക്കാര്‍ തീരുമാനം.
പെറ്റ് ഷോപ്പുകള്‍ പ്രഫഷണല്‍ ആക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ നിബന്ധനകളുടെ ഭാഗമായാണു െലെസന്‍സ് നിര്‍ബന്ധമാക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം സാധാരണക്കാരായ കച്ചവടക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരുവിഭാഗം പറയുമ്പോള്‍ ഏകീകൃത മാനദണ്ഡത്തെ അനുകൂലിക്കുകയാണ് മറ്റൊരു വിഭാഗം. ജില്ലയില്‍ കൂടുതല്‍ വളര്‍ത്തു മൃഗ വില്പനകേന്ദ്രങ്ങള് പ്രവര്‍ത്തിക്കുന്നത് ചെറുകിട മേഖലയിലാണെന്നതാണ് വെല്ലുവിളി.
താത്ക്കാലിക സംവിധാനങ്ങളിലോ ഷെഡിലോ, നടപ്പാതയിലോ, പെറ്റ് ഷോപ്പ് തുടങ്ങാന്‍ അനുവദിക്കില്ല. നിലവില്‍, ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും ഇത്തരത്തില്‍ ഉള്ളവയാണ്. പ്രായപൂര്‍ത്തിയായ, സമ്പൂര്‍ണ മാനസികാരോഗ്യമുള്ള നിയമപരമായ മറ്റു വിലക്കുകള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ രജിസ്ട്രേഷന് നല്‍കുകയുള്ളൂ. വര്‍ഷത്തില്‍ 20,000 രൂപയോളം നികുതി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കണം. അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നതിന് ഫിഷറീസ് വകുപ്പില്‍ നിന്ന് ഫീസ് അടച്ച് അനുമതി വാങ്ങണം. പക്ഷികളെയും മൃഗങ്ങളെയും വില്പന നടത്തുന്നതിന് 5,000 രൂപയാണ് ഫീസ്.
നിയമത്തില്‍ പറയുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ ലക്ഷങ്ങള്‍ വേറെയും വേണ്ടിവരുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഓരോ ഇനം പക്ഷി, മൃഗം, മത്സ്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഫീസും നല്‍കണം. കടകളില്‍ മൃഗസംരക്ഷണവകുപ്പ് പറയുന്ന നിയമങ്ങള്‍ അതേപടി പാലിച്ചാല്‍ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടിവരുമെന്നാണ് ഇവര്‍ പറയുന്നത്. നിലവില്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ബിസിനസ് നടത്തുന്നുണ്ട്. എന്നാല്‍, ലൈസന്‍സ് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അംഗീകൃത സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു.
നായ, പൂച്ച, മുയല്, ഗിനപ്പന്നി, വിവിധ പക്ഷികള്‍ എല്ലാം ഒറ്റ മുറിയില്‍
നായ, പൂച്ച, മുയല്, ഗിനപ്പന്നി, വിവിധയിനം പക്ഷികള്‍ എന്നിവയെയെല്ലാം ഒറ്റ മുറിയില്‍ പാര്‍പ്പിച്ച് വില്‍പ്പന നടത്തുന്നവര്‍ ഒട്ടേറെയുണ്ട്. ഇവരില്‍ പലര്‍ക്കും ലൈസന്സുമുണ്ടാകില്ല. പുതിയ നിര്‍ദേശ പ്രകാരം ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കണം.
വെള്ളം, വൈദ്യുതി എന്നിവ മുടങ്ങാത്ത സൗകര്യമുണ്ടായിരിക്കണം. അടച്ചുറപ്പുള്ള കെട്ടിടമായിരിക്കണം. മുറിക്കുള്ളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം.ശബ്ദമലിനീകരണമരുതെന്നും ഇറച്ചിക്കടകളില്‍നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍, പ്രവര്‍ത്തിക്കുന്ന പല സ്ഥാപനങ്ങളും നഗരമധ്യങ്ങളില്‍ ശബ്ദ മലീനീകരണം ഏറെയുള്ള സ്ഥലങ്ങളിലാണ്.വില്‍ക്കുന്ന നായ കുട്ടിക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.






