More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൈക്രോഫിനാന്‍സ്‌ തട്ടിപ്പ്: വെള്ളാപ്പള്ളിക്ക്‌ പ്രഹരം, പ്രതിചേര്‍ത്ത ആദ്യ കുറ്റപത്രത്തിന്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ അംഗീകാരം

Authored by സ്വന്തം ലേഖകന്‍ | Last updated: 20 Jun 2026, 11:33 PM | 1 min read

Print
മൈക്രോഫിനാന്‍സ്‌ തട്ടിപ്പ്: വെള്ളാപ്പള്ളിക്ക്‌ പ്രഹരം, പ്രതിചേര്‍ത്ത ആദ്യ കുറ്റപത്രത്തിന്‌ വിജിലന്‍സ്‌ ഡയറക്‌ടറുടെ അംഗീകാരം
തിരുവനന്തപുരം: മൈക്രോഫിനാന്‍സ്‌ വായ്‌പാ വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത്‌ തയാറാക്കിയ ആദ്യ കുറ്റപത്രത്തിന്‌ അംഗീകാരം. കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന്‌ പിന്നാലെ വിജിലന്‍സ്‌ ഡയറക്‌ടര്‍ മനോജ്‌ ഏബ്രഹാമാണ്‌ അംഗീകാരം നല്‍കിയത്‌.


2014-ല്‍ വയനാട്‌ എസ്‌.എന്‍.ഡി.പി. യൂണിയന്‌ അനുവദിച്ച 10 ലക്ഷം രൂപയുടെ വായ്‌പ വിതരണം ചെയ്‌തതിലെ ക്രമക്കേടുകളാണ്‌ ആദ്യ കുറ്റപത്രത്തിന്റെ അടിസ്‌ഥാനം. വെള്ളാപ്പള്ളി നടേശന്‍, എസ്‌.എന്‍.ഡി.പി. യോഗം പ്രസിഡന്റ്‌ എം.എന്‍. സോമന്‍, വയനാട്‌ യൂണിയന്‍ ഭാരവാഹികള്‍, ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ ആറു പേരാണു പ്രതികള്‍. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.


കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പലതവണ നിര്‍ദേശിച്ചിട്ടും പാലിക്കാത്ത എസ്‌.പി: എസ്‌. ശശിധരനെതിരേ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കിയില്ലെങ്കില്‍ അന്വേഷണച്ചുമതലയില്‍ നിന്ന്‌ മാറ്റുമെന്ന്‌ മുന്നറിയിപ്പു നല്‍കുകയും ചെയ്‌തിരുന്നു. 2016-ല്‍ വി.എസ്‌. അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ്‌ വിജിലന്‍സ്‌ അന്വേഷണം ആരംഭിച്ചത്‌.


സ്‌ത്രീകളുടെ പേരില്‍ വ്യാജപദ്ധതികള്‍ സൃഷ്‌ടിച്ച്‌ കേരള സംസ്‌ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന്‌ കുറഞ്ഞ പലിശയ്‌ക്കു വായ്‌പയെടുത്ത ശേഷം എസ്‌.എന്‍.ഡി.പി. യൂണിയനുകള്‍ വഴി ഉയര്‍ന്ന പലിശയ്‌ക്ക്‌ പുനര്‍വിതരണം ചെയ്‌തെന്നാണ്‌ കേസ്‌.

124 സാമ്പത്തിക ഇടപാടുകളാണ്‌ വിജിലന്‍സ്‌ പരിശോധിക്കുന്നത്‌. ഓരോ ഇടപാടിലും പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതിനാല്‍ കേസില്‍ കൂടുതല്‍ നിയമനടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ്‌ സൂചന.

Tags

  • latest news

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലുമെതിരെ പരാമർശം

വി.എം. സുധീരനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ; രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലുമെതിരെ പരാമർശം

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരി കടത്തിന് ആംബുലൻസ് വരെ ഉപയോഗിക്കുന്നു; ഓൺലൈൻ ഡെലിവറി ജീവനക്കാർക്ക് അവസാന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ല; ജനറൽ ബോഡി യോഗത്തിൽ വികാരാധീനമായി മോഹൻലാൽ

‘അമ്മ’യെ തകർക്കാൻ ആർക്കും കഴിയില്ല; ജനറൽ ബോഡി യോഗത്തിൽ വികാരാധീനമായി മോഹൻലാൽ

മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്‌നാട്ടിൽ 7 മരണം, നിരവധി പേർക്ക് പരിക്ക്

മത്സ്യസംസ്‌കരണ കേന്ദ്രത്തിൽ അമോണിയ ചോർച്ച; തമിഴ്‌നാട്ടിൽ 7 മരണം, നിരവധി പേർക്ക് പരിക്ക്

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

‘അമ്മ’യിൽ കൂട്ടരാജി; ശ്വേത മേനോൻ ഉൾപ്പെടെ 17 അംഗ ഭരണസമിതി സ്ഥാനമൊഴിഞ്ഞു

ബ്രിട്ടനെ നടുക്കി പാക് ‘ഗ്രൂമിങ് ഗാങ്; 2.5 ലക്ഷത്തോളം പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്

ബ്രിട്ടനെ നടുക്കി പാക് ‘ഗ്രൂമിങ് ഗാങ്; 2.5 ലക്ഷത്തോളം പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്