
അവതാരകയായും അഭിനേത്രിയായും തിളങ്ങി നില്ക്കുന്ന താരമാണ് പാര്‍വ്വതി കൃഷ്ണ. ‘കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. 30 കിലോയോളം ശരീരഭാരം കുറയ്ക്കാൻ ആയതിന്റെ സന്തോഷം താരം കഴിഞ്ഞ ദിവസം പങ്കിട്ടിരുന്നു. പ്രസവശേഷം വെയിറ്റ് കുറച്ച് കുറഞ്ഞയെങ്കിലും 57 കിലോയിലേക്ക് എത്തിയ യാത്രയില്‍ സ്വയം അഭിമാനം കൊള്ളുകയാണ് നടി. ഇപ്പോഴിതാ സ്റ്റൈലന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ‘‘ഒരു ശബ്ദമാകൂ, അല്ലാതെ പ്രതിധ്വനിയാകരുത്... ദ നെക്സ്റ്റ് ടോപ്പ് ആങ്കറിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിനായി കാത്തിരിക്കുക...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തിലുള്ള ഷിമ്മര്‍ കോട്ടും പാന്റ്സും ബ്ലാക്ക് ഇന്നറും ധരിച്ച് സ്റ്റൈലിഷായിട്ടാണ് താരം ചിത്രത്തിലുള്ളത്.
ഫോട്ടോഷൂട്ടിന്റെ വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്. മഹേഷ് നാരായണന് സംവിധാനം ചെയ്ത മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം ചെയ്തയാളാണ് പാര്‍വതി. സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്.






