
ടെലിവിഷന്‍- സിനിമാ മേഖലയില്‍ ശ്രദ്ധ നേടിയ താരമാണ് തെസ്‌നി ഖാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോള്‍ നടിയും നര്‍ത്തകിയുമായ ഷംന കാസിമിനും മക്കള്‍ക്കുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് തെസ്‌നി ഖാന്‍.
'' ഞാനും എന്റെ ഷംനയും കണ്ടുമുട്ടിയപ്പോള്‍. കൂടെ ദു വായും ഹംദാനും'', എന്നാണ് തെസ്‌നി ഖാന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി ആരാധകര്‍ ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കും നല്‍കിയിട്ടുണ്ട്.
മലയാളത്തിന് പുറമേ തമിഴിലും, കന്നഡയിലും, തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് ഷംന കാസിം. 2022ലായിരുന്നു ഷംനയുടെയും ബിസിനസ്സ്‌കാരനായ ഷാനിദിന്റെയും വിവാഹം.






