
മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. മീര ജാസ്മിനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് തന്റെ മകന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഹൃദ്യമായൊരു കുറിപ്പും തരുണ്‍ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
മോഹന്‍ലാലും മീര ജാസ്മിനും മകന് പിറന്നാള്‍ സമ്മാനങ്ങള്‍ നല്‍കുന്നതും കേക്ക് മുറിക്കുന്നതുമായ ചിത്രമാണ് തരുണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കൂടുതല്‍ ഒരു സന്തോഷം തന്റെ മകന് പിറന്നാളിന് ലഭിക്കാനില്ലെന്നും തരുണ്‍ കുറിച്ചു.
"എന്റെ മകന് അവന്റെ പിറന്നാളിന് വേറെ എന്താണ് ചോദിക്കാനുള്ളത്? ഇതിഹാസം മോഹൻലാലിൽ നിന്ന് ഒരു പ്രത്യേക സമ്മാനം, നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ. അവന്റെ ഇഷ്ടങ്ങൾ, അഭിനിവേശങ്ങൾ, ചെറിയ സന്തോഷങ്ങൾ എന്നിവയെക്കുറിച്ച് സ്നേഹപൂർവ്വം അന്വേഷിച്ചു, പരിപാലിക്കാനും കളിക്കാനും ഏറ്റവും മനോഹരമായ കളിപ്പാട്ടങ്ങൾ സമ്മാനിച്ചു.
പിന്നെ മീര വരുന്നു, സ്നേഹത്തിൽ പൊതിഞ്ഞ മധുരം കൊണ്ടുവന്ന്, മനോഹരമായ മധുരപലഹാരങ്ങളും ഊഷ്മളമായ ആശംസകളും വഹിച്ചുകൊണ്ട്. ഒന്നിച്ചു, ഓരോ ആലിംഗനവും, ഓരോ പുഞ്ചിരിയും, എല്ലാ അനുഗ്രഹവും യഥാർഥ കരുതലും വാത്സല്യവും കൊണ്ട് നിറഞ്ഞിരുന്നു. ഈ സെറ്റ് ശരിക്കും സവിശേഷമാണ്.
അതിന്റെ പേര് അതിമനോഹാരം, നമ്മുടെ ഹൃദയങ്ങളുടെ ഉള്ളിലെ ആ മനോഹരമായ ഇടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു, അവിടെ സ്നേഹവും നിഷ്കളങ്കതയും മറക്കാനാവാത്ത ഓർമകളും എന്നെന്നേക്കുമായി നിലനിൽക്കുന്നു".- തരുൺ മൂർത്തി കുറിച്ചു.
അതേസമയം അതിമനോഹരം സിനിമയിൽ ടി എസ് ലവ്‌ലജൻ എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്.ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.






