
ബിസിനസ് ടൈക്കൂണായ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ സന്തോഷകരവും കൗതുകകരവുമായ പല വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ വൃദ്ധ ദമ്പതികള്‍ അവരുടെ ജീവിതം ആസ്വദിക്കുന്ന ഒരു വീഡിയോയാണ് ആനന്ദ് പങ്കിട്ടിരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പുറത്തിറങ്ങിയ ബോളിവുഡ് ഗാനം ‘റിംജിം ഗിരെ സാവൻ’ ഇന്നുമേറെ ആസ്വാദകരുള്ള ഗാനമാണ്. അമിതാഭ് ബച്ചനെയും മൗഷുമി ചാറ്റർജിയെയും വച്ച് ചിത്രീകരിച്ച മഴയുടെ പശ്ചാത്തലത്തില്‍ ഉള്ള ഈ പ്രണയഗാനം അന്നുമിന്നും പ്രണയിതാക്കളുടെ ഇഷ്ടഗാനമാണ്. ഇപ്പോഴിതാ പാട്ട് സീൻ-ബൈ-സീനായി റെക്കോർഡ് ചെയ്ത അതേ സ്ഥലത്ത് ദമ്പതികൾ പുനർനിർമ്മിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ‘‘ഇത് ന്യായമായും വൈറലാകുകയാണ്. ഒരു വൃദ്ധ ദമ്പതികൾ ‘റിംജിം ഗിരേ സാവൻ’ എന്ന ജനപ്രിയ ഗാനം യഥാർത്ഥ സിനിമയിലെ അതേ ലൊക്കേഷനുകളിൽ മുംബൈയിലെ അതേ ലൊക്കേഷനുകളിൽ വീണ്ടും അവതരിപ്പിക്കുന്നു. ഞാൻ അവരെ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഭാവന അഴിച്ചുവിടുകയാണെങ്കിൽ, നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ജീവിതം മനോഹരമാക്കാൻ കഴിയുമെന്ന് അവർ ഞങ്ങളോട് പറയുന്നു...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് വീഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ഒരു വശത്ത് പഴയ ഗാനത്തിന്റെ ക്ലിപ്പിംഗുകളും കാണിക്കുന്നുണ്ട്.
1979-ൽ പുറത്തിറങ്ങിയ മൻസിൽ എന്ന ചിത്രത്തിലെ ഗാനത്തിൽ അമിതാഭ് ബച്ചനും മൗഷുമി ചാറ്റർജിയും ധരിച്ച അതേ വസ്ത്രം ധരിച്ച പ്രായമായ ദമ്പതികളെ കാണിക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. വീഡിയോ പുരോഗമിക്കുമ്പോൾ, അവർ പാട്ടിന്റെ ഓരോ രംഗങ്ങളും പുനർനിർമ്മിക്കുന്നതായി കാണാം. കണ്ണിന് കുളിര്‍മ്മ നല്കുന്നതാണീ വീഡിയോ.







Comments