
ഫറോക്ക്: ഭാര്യയ്ക്കൊപ്പം ചാലിയാര്‍ പുഴയിലേക്ക് ചാടിയ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിന്റെ (31)മൃതദേഹമാണ് കണ്ടെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് ആശുപത്രിലേക്ക് മാറ്റി.
ഇന്നലെ രാവിലെ പത്തരക്കാണ് ജിതിനും ഭാര്യ വര്‍ഷയും ഫറോക്ക് പാലത്തിന് മുകളില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയത്. ഇരുവരും പാലത്തില്‍ നിന്ന് ചാടുന്നത് ലോറി ഡ്രൈവര്‍ കണ്ടിരുന്നു. അദ്ദേഹം വാഹനം നിര്‍ത്തി കയര്‍ ഇട്ട് കൊടക്കുകയും കയറില്‍ പിടിച്ച വര്‍ഷ രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പാലത്തിന്റെ സമീപത്തെ തൂണിനു സമീപം കയറില്‍ പിടിച്ചുകിടന്ന വര്‍ഷയെ പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപ്പെടുത്തിയത്.
ഒഴുക്കു കൂടിയ സ്ഥലത്തേക്ക് വീണതിനാല്‍ കയറില്‍ പിടുത്തം കിട്ടാതെ ജിതില്‍ ഒഴുക്കില്‍പ്പെട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മീഞ്ചന്ത അഗ്നിരക്ഷാനിലയം മുങ്ങള്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടയിലാണ് നദിയില്‍ മൃതദേഹം കണ്ടെടുത്തത്.






