
യുഎസിന്റെ രണ്ടാമത്തെ പ്രസിഡന്റുും യുണൈറ്റഡ് നേഷന്‍സ് ഓഫ് അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില് ഒരാളുമായ ജോണ്‍ ആഡംസ് കൗമാരക്കാരിയായ നവവധുവിനെഴുതിയ കത്ത് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ലേലത്തില്‍ വിറ്റുപോയത് 32 ലക്ഷം രൂപയ്ക്ക്.
കത്ത് അലേട്ടര് റാബ് കളക്ഷന്‍ ഹൗസാണ് ലേലത്തില്‍ വച്ചത്. ജോണ്‍ ആഡംസുമായി അടുത്ത കുടുംബ ബന്ധമുള്ളവരായ റോബിന്‍സണ്‍ കുടുംബത്തിലെ കൗമാരക്കാരിയായ വധുവിനാണ് അദ്ദേഹം ഇത്തരത്തില്‍ കത്തെഴുതിയത്. റോബിന്‍സണ്‍ കുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിലായിരുന്നു കഴിഞ്ഞ 200 വര്‍ഷമായി ഈ കത്ത്.
തന്റെ അയല്‍വാസിയായ എല്ലെന്‍ മരിയ ബ്രാക്കറ്റിന് 1824 ഡിസംബര്‍ 14 ന് എഴുതിയ കത്തില്‍ വധൂവരന്മാരുടെ ബന്ധത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം കുറിച്ചു. വരന്റെ ഭാഗത്ത് ജോണ്‍ ആഡംസും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുമായ ജഡ്ജ് പീറ്ററും മിസ് റോബിന്‍സണുമാണ് ഉണ്ടായിരുന്നത്. വധൂവരന്മാരെ തന്റെ ജീവിതകാലം മുഴുവനും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കുറിച്ചു. മറ്റൊരു കത്തില്‍ വധൂവരന്മാര്ക്ക് അദ്ദേഹം ആശംസകളും സമൃദ്ധിയും നേര്‍ന്നു. കൂടാതെ കത്തിന്റെ ഒടുവില്‍ ഒപ്പിനൊപ്പം അദ്ദേഹം വധുവിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. മുന്‍ പ്രസിഡന്റിന്റെ ഒപ്പോടു കൂടിയ കത്ത് കുടുംബം ഏക്കാലത്തും വിലമതിച്ചിരുന്നു. കത്ത് ലേലത്തിന് വച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കത്ത് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ലേലത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.






