അപ്രതീക്ഷിതമായ പല സംഭവങ്ങളും ജീവിതത്തില്‍ അഭിമുഖീകരിച്ചിട്ടുള്ളവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നവായയിരിക്കും. എന്നാല്‍ കാണികള്ക്ക്ഏറെ ഇഷ്ടം രസകരമായ വീഡിയോകള്‍ കാണുന്നതാണ്. ഇപ്പോഴിതാ ആളുകളില്‍ കൗതുകമുണര്‍ത്തിയ രസകരമായ ഒരു വീഡിയോയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു യുവതിയുടെ മുറിയിലേക്ക് പരുന്ത് കയറി വരുകയും തുടര്‍ന്നുള്ള കാര്യങ്ങളുമാണ് വീഡിയോയില്‍ ഉള്ളത്.
@nikki_kundanmal എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ നിക്കി ഗിറ്റാര്‍ വായിക്കുന്നതും അത് അവള് റെക്കോര്‍ഡ് ചെയ്യുന്നതുമാണ് കാണുന്നത്. വീഡിയോ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ തുറന്നിരിക്കുന്ന ബാല്‍ക്കണി ഡോറിലൂടെ ഒരു പരുന്ത് അകത്തേക്ക് കടക്കുന്നതും കാണാം. ഇത് കണ്ടതോടെ അതിക്രമിച്ച് കയറി വന്ന പരുന്തിന് നേരെ നിര്‍ത്താതെ കുരയ്ക്കുകയാണ് അവളുടെ നായ.
എന്നാല്‍, നായയെ നിശബ്ദനാക്കാന്‍ നിക്കി ശ്രമിക്കുന്നുണ്ട്. പക്ഷേ, നായ തന്റെ കുര നിര്‍ത്തുന്നില്ല. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം പരുന്ത് പറന്നുവന്ന് നിക്കിയുടെ ടേബിളില്‍ ഇരിക്കുന്നുണ്ട്. ഇത് അവളെ വല്ലാതെ ഭയപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിക്കി പേടിച്ചോടുന്നതും അവളുടെ കൈതട്ടി ടേബിളിലിരുന്ന വെള്ളം മറിയുന്നതും എല്ലാം വീഡിയോയില്‍ വളരെ വ്യക്തമായി കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തിയത്.

Comments