
അമേരിക്കയിലെ വിസ്കോണ്സിന് ഫെസ്റ്റിവലില് ഒരു കൂട്ടം ആളുകള് ഭയാനകമായ ഒരു അപകടത്തിന് ഇരയാവുകയുണ്ടായി. യന്ത്രത്തകരാര് മൂലം എട്ടു പേര് റോളര്കോസ്റ്ററില് കുടുങ്ങിപ്പോയെന്നാണ് സിഎന്എന് റിപ്പോര്ട്ട് ചെയ്യുന്നത്. മൂന്നു മണിക്കൂറില് അധികം തലകീഴായി തൂങ്ങിക്കിടന്ന ഇവരെ ഏറെ നേരത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.
അപകടത്തില് പെട്ടുപോയ എട്ടുപേരില് ഏഴുപേരും കുട്ടികളായിരുന്നു. യന്ത്രത്തകരാര് പരിഹരിക്കാന് കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ രക്ഷാപ്രവര്ത്തകരുടെ സഹായത്തോടെയാണ് ഇവരെ താഴെയിറക്കിയത്. റോളര് കോസ്റ്റര് മുകളില് എത്തിയപ്പോഴാണ് യന്ത്രത്തിന് തകരാറു സംഭവിച്ച് പ്രവര്ത്തനം നിലച്ചത്.
ഒടുവില് മണിക്കൂറുകള്ക്ക് ശേഷം സ്ഥലത്തെത്തിയ റെസ്ക്യൂ ടീം അംഗങ്ങള് റൈഡിനു മുകളില് കയറിയാണ് ആളുകളെ താഴെ ഇറക്കിയത്. ഭയം നിമിത്തം എല്ലാവരും പരിഭ്രാന്തരായെങ്കിലും മറ്റു പരിക്കുകളൊന്നും ആര്ക്കും റിപ്പോര്ട്ട് ചെയ്തിട്ടില്ല എന്നാണ് സി എന് എന് റിപ്പോര്ട്ട് ചെയ്യുന്നത്.







Comments