ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് 44 കോടിയുടെ നിധി. കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാല്‍മയിലെ നോഗല്‍സ് ബീച്ചിലാണ് സ്പേം തിംമിഗലത്തെ ചത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് ലാസ് പാല്‍മാസ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെര്‍ണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘം ഇത് കുടലിനുളളില് നിന്ന് കണ്ടെടുത്തത്.
തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താനായി നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍ തിമിംഗലം ദഹനസംബന്ധമായ അസുഖം ബാധിച്ചാണ് മരണപ്പെട്ടതെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍, അസാധാരണമായ മറ്റെന്തോ ഒന്നുകൂടി മരണത്തിന് കാരണമായിട്ടുണ്ട് എന്നുള്ള സംശയത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയിലാണ് തിമിംഗലത്തിന്റെ വന്‍കുടലില്‍ കട്ടിയുള്ള എന്തോ തങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. വന്‍കുടല്‍ കീറി പരിശോധിച്ചപ്പോള്‍ 50-60 സെന്റീമീറ്റര്‍ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ആംബര്‍ഗ്രിസ് കല്ല് കണ്ടെത്തുകയായിരുന്നു. റോഡ്രിഗസ് കണ്ടെത്തിയ ആംബര്‍ഗ്രിസ് 5.4 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ്.
2021 -ല്‍ ലാ പാല്‍മയെ തകര്‍ത്ത അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഇരകളെ സഹായിക്കാനാണ് ഇതിന്റെ വില്‍പ്പനയിലൂടെ ലഭി്ക്കുന്ന പണം ഉപയോഗിക്കുക എന്ന് അധികൃതര്‍ അറിയിച്ചു.

Comments