
സംസ്ഥാനത്ത് പകര്ച്ചപ്പനികളില് ഇന്ന് ആറ് മരണം. മരിച്ചവരില്‍ ഒരാള്‍ക്ക് ജപ്പാന് ജ്വരം ബാധിച്ചിരുന്നോ എന്ന സംശയമുണ്ട്. ഇന്ന് മാത്രം സംസ്ഥാനത്ത് ആശുപത്രികളില്‍ പനി ബാധിച്ച് 10830 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 72പേര്‍ക്ക് ഡെങ്കിപ്പനിയും 24 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
ഡെങ്കിപ്പനി ബാധിതര്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍. എച്ച് വണ്‍ എന്‍ വണ്‍ ഇന്ന് എട്ടുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ക്ക് ചെള്ള് പനിയും കണ്ടെത്തി.
സംസ്ഥാനത്ത് ഇന്നലെ 10,594 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്. ഇതില്‍ 56 പേര്‍ക്ക് ഡെങ്കിപ്പനിയും 16 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.






