പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ ജയില്‍ശിക്ഷാ ഭീഷണി നേരിട്ട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുണ്‍ബെര്‍ഗ്. സ്വീഡനിലെ മാല്മോയില് കഴിഞ്ഞ മാസം നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഗ്രെറ്റയ്ക്കെതിരായ കുറ്റം. മാല്‍മോ തുറമുഖത്ത് ഓയില്‍ ടെര്‍മിനലിലേക്കുള്ള ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു ഗ്രെറ്റയുടെയും സംഘത്തിന്റെയും പ്രതിഷേധം.
പോലീസ് പലതവണകളായി സമരസ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രെറ്റ അനുസരിക്കാന്‍ കൂട്ടാക്കാഞ്ഞതോടെയാണ് പോലീസ് കേസെടുത്തത്. പിഴശിക്ഷയോ 6 മാസം വരെ തടവോ ഗ്രെറ്റയ്ക്കു ലഭിച്ചേക്കാമെന്നാണ് സ്വീഡിഷ് നിയമവിദഗ്ധര്‍ പറയുന്നത്. ടില്ബാക്ക ഫ്രാംറ്റിഡേന് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരം. ടാങ്കര്‍ ലോറികള്‍ തടയാന്‍ ഗ്രെറ്റ മുന്നിട്ടിറങ്ങുകയും സെല്‍ഫികള്‍ പങ്കുവയ്ക്കുകയും ചെയ്തു.
സ്വീഡനിലെ സ്റ്റോക്കോമില്‍ 2003 ജനുവരിയില്‍ ഗ്രേറ്റ ജനിച്ചത്. എഴുത്തുകാരനായ സ്വാന്റെ തുണ്‍ബെര്‍ഗും പാട്ടുകാരിയായ മലേനയുമാണ് ഗ്രെറ്റയുടെ മാതാപിതാക്കള്‍. മാതാപിതാക്കളോട് കാര്‍ബണ്‍ബഹിര്‍ഗമനം കുറച്ചുള്ള ജീവിതരീതി അവലംബിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടാണ് ഗ്രെറ്റ പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയത്. 2018 ഏപ്രിലില്‍ സ്വീഡിഷ് പാര്‍ലമെന്റിനു പുറത്ത് ശക്തമായ കാലാവസ്ഥാ നയങ്ങള്‍ ആവശ്യപ്പെട്ട് ഗ്രെറ്റ സമരങ്ങള്‍ തുടങ്ങി. വെള്ളിയാഴ്ചകളില്‍ നടന്ന ഈ സമരങ്ങള്‍ ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

Comments