
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് പിഴയിട്ട് എം വി ഡി. ലക്ഷ്വറി സര്‍വീസായ സ്വിഫ്റ്റിന്റെ ഗജരാജിനാണ് എം വി ഡി പിഴയിട്ടത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വച്ചാണ് പിഴയിട്ടത്.
അതേസമയം തോട്ടി വാഹനത്തില്‍ കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതിനെ ചൊല്ലി കെഎസ്ഇബി-എംവിഡി പോര് നേരത്തെ ചര്‍ച്ചയായിരുന്നു.
വയനാട്ടില്‍ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് ആര്‍ടിഒ പിഴയിട്ടതായിരുന്നു കെഎസ്ഇബി-എംവിഡി പോരിന്റെ തുടക്കം. പിന്നാലെ എംവിഡി യുടെ കുടിശ്ശികയുള്ള ഓഫീസുകള്‍ തേടുകയാണ് കെഎസ്ഇബി. കല്‍പ്പറ്റയിലെ ആര്‍ടി ഓഫീസിലെ ഫ്യൂസൂരിയതിന് പിന്നാലെ കാസര്‍കോട് കറന്തക്കാട്ടെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസിലേക്കുളള വൈദ്യുതി ബന്ധവും ഇവര്‍ വിച്ഛേദിച്ചിരുന്നു.






