
മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്ന വിചിത്രവും വിജ്ഞാനപ്രദവുമായ പോസ്റ്റുകൾ പങ്കിടുന്നതിൽ പ്രശസ്തനാണ്. ആനന്ദിന്റെ ‘മണ്ടേ മോട്ടിവേഷൻ’ സന്ദേശങ്ങൾ, പലപ്പോഴും പ്രചോദനം നല്കുന്നവയാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ പോസ്റ്റിൽ, അവരുടെ അടുത്ത നീക്കം വ്യക്തമായ ഒന്നാക്കരുതെന്ന് അഭ്യർത്ഥിക്കുകയാണ്. ഒപ്പം വളരെ രസകരമായ ഒരു വീഡിയോയും പങ്കിടുന്നുണ്ട്. താറാവും കടുവയും കൂടിയുള്ള ഒരു വീഡിയോയാണ് മഹീന്ദ്ര പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ കടുവ അതിന്റെ ഇരയായ താറാവിന്റെ അടുത്തേക്ക് കുതിക്കാനായി വെളളത്തിലൂടെ വളരെ സാവധാനത്തില്‍ വരുന്നത് കാണാം. പക്ഷേ ഓരോ തവണയും അത് അടുത്തുവരുമ്പോൾ, താറാവ് നദിയിൽ മുങ്ങി മറ്റൊരു സ്ഥലത്ത് നിന്ന് ഉയർന്നുവരുന്നത് കാണാം. ശക്തനാണെങ്കില്‍ കൂടി കടുവയെ ഇത് തികച്ചും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ‘‘വിജയവും ചിലപ്പോൾ അതിജീവനവും ഉണ്ടാകുന്നത് നിങ്ങളുടെ അടുത്ത നീക്കം വ്യക്തമാകാത്തതിൽ നിന്നാണ്...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കിട്ടിരിക്കുന്നത്.







Comments