
ലണ്ടനില്‍ നിന്നുളള മനോഹരയാത്രാചിത്രങ്ങള് പങ്കുവെച്ച് ഗായിക ശ്വേത മോഹന്‍. പിങ്ക് വസ്ത്രമണിഞ്ഞ് ലണ്ടന്‍ ഐയ്ക്ക് മുന്നില്‍ നില്ക്കുന്ന ശ്വേതയെ ചിത്രത്തില്‍ കാണാം. കൂട്ടുകാര്‍ക്കൊപ്പമുളള ചിത്രങ്ങളും ഈ കൂട്ടത്തിലഒണ്ട്. ‘ഒരു രാത്രി മുഴുവന്‍ ലണ്ടന്‍ നഗരത്തിന്റെ ഹൃദയത്തിലൂടെ നടക്കാനാകുമെന്ന് കരുതിയതേ ഇല്ല’ എന്ന ക്യാപ്ഷനോടെയാണ് ശ്വേത ചിത്രങ്ങള്‍ പങ്കുവെച്ചത്.
സംഗീത പരിപാടിക്കായി ലണ്ടനില്‍ എത്തിയതായിരുന്നു ശ്വേതയും ടീമും. ലണ്ടനില്‍ നിന്ന് ജര്‍മനി, പാരീസ് തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ സംഘം പരിപാടി കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തി.






