
സംവിധായകന് ഭാരതിരാജയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക കെ.എസ്.ചിത്ര. അദ്ദേഹത്തിന്റെ ചില സിനിമകളില്‍ പാടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് കെ.എസ്.ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.
'' ചലച്ചിത്ര സംവിധായകന് ശ്രീ ഭാരതിരാജ സാറിന്റെ വിയോഗത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ചില സിനിമകളില്‍ പാടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, ഒപ്പം ഈ വലിയ നഷ്ടം താങ്ങാന്‍ ദൈവ അദ്ദേഹത്തിന്റെ കുടുംബത്തിന് കരുത്ത് നല്കട്ടെ'', കെ.എസ്.ചിത്രയുടെ വാക്കുകള്‍.
സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പരമ്പര ഒരുക്കിയ സംവിധായകനാണ് ഭാരതിരാജ. അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭാരതി രാജയ്ക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ ആറ് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവായും അദ്ദേഹം സമീപകാലത്ത് സജീവമായിരുന്നു. ' ആയുധ എഴുത്ത്', ' പാണ്ഡ്യനാട്', 'ഈശ്വരന്', ' തിരുച്ചിറ്റമ്പലം', ' മഹാരാജ' തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്യേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മോഹന്‍ലാലും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തരുണ്‍ മൂര്‍ത്തി ചിത്രം ' തുടരും' (2025) ആണ് ഭാരതിരാജ അവസാനമായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ചിത്രം.






