
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസല്‍ ഗായിക കൂടിയാണ് മഞ്ജരി.
ഇപ്പോഴിതാ തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗായിക. ചില സ്റ്റേജുകളില്‍ താന്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും കൂടെയുളളവരില്‍ നിന്നാണ് അപമാനം നേരിട്ടിട്ടുളളതെന്നും മഞ്ജരി പറയുന്നു. പിങ്ക് പോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
'വേദനകൾ സമ്മാനിച്ച സ്റ്റേജ് ഷോകൾ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. ഒരു ന്യൂ ഇയർ ഷോയിൽ എന്തോ ചെറിയ കാരണത്തിന് എന്നെ അപമാനിച്ചു. ആരാണെന്ന് പറയുന്നില്ല. ആ ഷോയിൽ എല്ലാ പാട്ടുകാരും ഉണ്ടായിരുന്നു. കാണികളേക്കാളും എന്റെ കൂടെയുള്ളവരിൽ നിന്നാണ് ഞാൻ അപമാനം നേരിട്ടിട്ടുള്ളത്. പ്രേക്ഷകർ നമ്മളെ ശരിക്കും അറിയാത്തവരാണ്. അവർ നമ്മളുടെ പാട്ട് മാത്രം കേൾക്കുന്നവരാണ്. ഞാനതൊന്നും അപമാനമായി കാണുന്നില്ല. നമ്മളെന്താണെന്ന് അറിഞ്ഞ് നമ്മളെ അപമാനിക്കുമ്പോഴാണ് ബാധിച്ചത്. അതും ഞാൻ അതിജീവിച്ചു. കൂടെ നിന്ന് ചതിക്കുന്ന വ്യക്തിയാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. അതെല്ലാവരുടെ ജീവിതത്തിലും ഉള്ളതാണ്. അതിൽ നിന്നും പഠിച്ച് മുന്നോട്ട് വരണം' മഞ്ജരി പറഞ്ഞു.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 2005ല്‍ റിലീസ് ചെയ്ത ' അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ മഞ്ജരി പാടിയ ' താമരക്കുരുവിക്കു തട്ടമിട്' എന്ന പാട്ട് വലിയ ശ്രദ്ധ നേടി. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മഞ്ജരി മലയാള സിനിമയ്ക്ക് സമ്മാനിച്ചു.






