
നാട്ടില്‍ എവിടെ തിരിഞ്ഞാലും തെരുവു നായകളുടെ അക്രമത്തിെന്റ കഥയാകും കേൾക്കുന്നത്. എന്നാല്‍ മനുഷ്യന് നായയെ കടിച്ചു എന്ന വാർത്ത നാം കേട്ടുകാണില്ല. എന്നാൽ, ഒരാൾ ഒരു ഒരു നായയെ കടിച്ചു. വെറുമൊരു നായയെ അല്ല, പോലീസ് നായ!
യുഎസിലെ ഡെലാവെയറിലാണ് സംഭവം. ശനിയാഴ്ച വെളുപ്പിനെ 1.41 -ന് വിൽമിംഗ്ടൺ പാർക്കിംഗ് സ്ഥലത്ത് മദ്യപിച്ചെത്തിയ ഒരാൾ പൊലീസ് നായയെ കടിയ്ക്കുകയും രണ്ട് പോലീസ്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. 47 -കാരനായ ഇയാൾ അറസ്റ്റ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് നായയെ നിരവധി തവണ കടിച്ച് പരിക്കേൽപ്പിയ്ക്കുകയായിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ഡെലവെയർ സ്റ്റേറ്റ് പൊലീസിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത് അനുസരിച്ച്, ജമാൽ വിംഗ് എന്നാണ് പ്രതിയുടെ പേര്. ഒപ്പം സ്ഥലത്തുണ്ടായിരുന്നപോലീസ്കാരെയും ഇയാൾ മദ്യലഹരിയിൽ അക്രമിച്ച് പരിക്കേൽപ്പിച്ചു.






