
മനുഷ്യരുമായി മൃഗങ്ങൾ വേഗത്തില്‍ ചങ്ങാത്തത്തിലാകാറുണ്ട്. അത്തരത്തിലുള്ള സൗഹൃദത്തിന്റെ പല വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.അതുപോലൊരു വീഡിയോയുടെ കാര്യം പറയാം. കാൺപൂരിലെ ഹർദോയിൽ ഒരു പോലീസുകാരനും ഒരു മയിലും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായത്.
വീഡിയോയിൽ, ഹർദോയിയിലെ അർവാൾ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശ്യാമു കനോജിയ ഒരു മയിലുമായി സൗഹൃദം പങ്കുവയ്ക്കുന്ന കാഴ്ചയാണുള്ളത്. ദേശീയപക്ഷിയും, നാടിന്റെ കാവലാളും തമ്മിലുള്ള സൗഹൃദം പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുത്തു. മയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഉള്ളം കൈയില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. പക്ഷി അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനോ, അടുത്തു നില്ക്കുന്നതിനോ യാതൊരു വിധ ഭയമോ, മടിയോ കാണിച്ചില്ല. വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
हरदोई
➡️मोर से थानाध्यक्ष की दोस्ती का वीडियो वायरल
➡️जमीन पर बैठकर रोज मोर को खिलाते नमकीन व बिस्किट
➡️आवाज पर उनके करीब पहुंच जाता है यह राष्ट्रीय पक्षी
➡️जिले के अरवल थाना परिसर का मामला.#Hardoi pic.twitter.com/iLnn0pQ2Zz— भारत समाचार | Bharat Samachar (@bstvlive) July 10, 2023






