
വിഖ്യാത ഡബ്ല്യുഡബ്ല്യുഇ താരം അണര്ടേക്കറിനെ അറിയാത്തതായി ആരും കാണില്ല. പലര്‍ക്കും ഈ പേര് പോലും ഒരു പേടിസ്വപ്നമാണ്. മാര്‍ക്ക് വില്യം കാലവേ എന്നാണ് അണ്ടര്‍ടേക്കറിന്റെ യഥാര്‍ത്ഥ നാമം. എന്നാല്‍ റസ്ലിംഗില്‍ മാത്രല്ല താന്‍ ജീവിത്തിലും ഹീറോയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോള്‍. എന്താണന്നല്ലേ? ബീച്ചില്‍ കരയോട് ചേര്‍ന്ന് നീന്തുന്ന സ്രാവില്‍ നിന്നും ഭാര്യയെ സംരക്ഷിച്ചിരിക്കുകയാണ് അണ്ടര്‍ടേക്കര്‍.
കടലില്‍ സ്രാവിനെ കണ്ട മിഷേല്‍ മക്കൂല്‍ ഉടന്‍തന്നെ തന്റെ ഭര്‍ത്താവായ 58കാരന് അണ്ടര്‍ടേക്കറെ ഈ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഭയമൊന്നുമില്ലാതെ അണ്ടര്‍ടേക്കര്‍ സ്രാവിന്റെ അടുത്തേക്ക് നീങ്ങി. 'കടല്‍തീരത്ത് പുസ്തകം വായിച്ചിരിക്കുമ്പോഴാണ് സ്രാവിനെ കാണുന്നത്. ഉടന്‍തന്നെ ഭര്‍ത്താവിനെ അറിയിക്കുകയും അദ്ദേഹം എന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തു.'- വിഡിയോയും ചിത്രങ്ങളും പങ്കുവച്ച് മക്കൂല്‍ പറഞ്ഞു. അണ്ടര്‍ടേക്കറിന്റെ ചിത്രത്തോടൊപ്പം 'എന്റെ സംരക്ഷകന്‍' എന്ന് കുറിക്കാനും അവര്‍ മറന്നില്ല. 'ഡെഡ്മാന്'
ഇതിലൊന്നും ഭയപ്പെടാറില്ലെന്ന് ചിലര്‍ കുറിച്ചു.
2010ലാണ് മക്കൂലും അണ്ടര്‍ടേക്കറും വിവാഹിതരായത്. റസലിങ് എന്റര്‍ടെയ്മെന്റ് രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് അണ്ടര്‍ടേക്കര്‍. ആരാധകര്‍ക്കിടയില്‍ 'ഡെഡ്മാന്'എന്നറിയപ്പെടുന്ന അദ്ദേഹം 2020ലാണ് 30 വര്‍ഷം നീണ്ട റസ്ലിങ് കരിയര്‍ അവസാനിപ്പിച്ചത്. ഏറ്റവും കൂടുതല്‍കാലം ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായ റസ്ലര് എന്ന റെക്കോര്‍ഡ് നേടിയാണ് അണ്ടര്‍ടേക്കര്‍ ഇടിക്കൂട്ടില്‍ നിന്ന് വിരമിച്ചത്. ഇപ്പോള്‍ കുടുംബവുമായി സമയം ചിലവഴിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.






