
വളരെ പതിയെ സഞ്ചരിക്കുന്ന ജീവികളാണ് ആമകള്‍. സാരോപദേശ കഥയായ ആമയുടെയും മുയലിന്റെയും പന്തയത്തില്‍ പോലും മുയലിന്റെ അഹങ്കാരകൊണ്ടു മാത്രമാണ് ആമ ഓട്ടമത്സരത്തില്‍ വിജയിക്കുന്നത്. കഥ എന്തുതന്നെയായാലും മുയിലിനെ അപേക്ഷിച്ച് ആമകള്‍ക്ക് വേഗത കുറവാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവയക്കപ്പെട്ട ആമകളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
@Red എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ നാല് വശവും ഉയര്ത്തിക്കെത്തിയ മതിലുകളുള്ള, വില കൂടിയ ടൈലുകള്‍ വിരിച്ച ഒരു സ്ഥലത്ത് ആറേഴേളം ആമകള്‍ അതിവേഗത്തില്‍, വൃത്താകൃതിയില്‍ ഓടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൂടെ പശ്ചാലത്ത സംഗീതവും കേള്‍ക്കാം. സാധാരണഗതിയില്‍ ആമകളുടെ വലിപ്പത്തിന് അനുസരിച്ച് അവ ഒരു ദിവസം 100 ന് മേലെ കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു. ചെറുതുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതിന് വേഗത കുറവുണ്ട്. എന്നാല്‍, വലിപ്പമുള്ള ആമകളാണ് വീഡിയോയില്‍ അതിവേഗതയില്‍ സഞ്ചരിക്കുന്നതായി കാണുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ കണ്ട് ഭൂരിഭാഗം ആളുകളും അമ്പരന്നിരിക്കുകയാണ്. വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നായിരുന്നു നിരവധി കാഴ്ചക്കാര്‍ അഭിപ്രായപ്പെട്ടത്. ചിലര്‍ അവ സാധാരണ വേഗത്തില്‍ നടക്കുകയും വീഡിയോ ഫാസ്റ്റ് ഫോര്‍വേഡ് മോഡില്‍ പ്രവര്‍ത്തിക്കുകയുമാണെന്ന് എഴുതി. അതിനെ നിങ്ങള്‍ കാലുകള്‍ ചലിപ്പിക്കുന്നത് എന്ന് വിളിക്കുന്നു. മനുഷ്യര്‍ക്ക് ഓടാനുള്ള കഴിവ് ഉണ്ടെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടോ?' ഒരു കാഴ്ചക്കാരന് എഴുതി. 'ഇതെവിടെയാണ്? ഒരു മോര്‍ട്ടല്‍ കോംബാറ്റ് പോരാട്ടത്തിന്റെ പശ്ചാത്തലം പോലെ തോന്നുന്നു.' മറ്റൊരാള്‍ ചോദിച്ചു. 'ഒരു വര്‍ഷം മുമ്പ് ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവനെ ഒരു ആമ പിന്തുടരുകയാണെന്ന്. ഞാന്‍ ഇപ്പോള്‍ അവനെ വിശ്വസിക്കുന്നു. മറ്റൊരാള്‍ കുറിച്ചു.
THEY CAN RUN ????? pic.twitter.com/jVOa35JOqA
— Red ❤️🔥 (@RedLightning420) July 11, 2023






