
ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച രണ്ട് വീട്ടമ്മമാർക്കും, ഒരു ബൈക്ക് യാത്രക്കാരനുമാണ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിയേറ്റ നബീസ, നീലി എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 ആളുകൾക്ക്ഒരാഴ്ച മുൻപ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേറ്റിരുന്നു. നിലവിൽ തൃത്താല മേഖലയിലെ വിവിധ മേഖലകളിൽ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വർദ്ധിക്കുകയാണ്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിച്ചു. കുട്ടിയുടെ കഴുത്തിലും, കണ്ണിലും, ചുണ്ടിലും കടിയേറ്റ് ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരിയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം മണിക്കൂറുകൾക്കകം നായ ചത്ത് പോയിരുന്നു. എന്നാല്‍ പരിശോധനക്ക് വിധേയമാക്കാതെ നായയെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ എതിര്‍പ്പിന് ഇടയാക്കി. തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് പേ വിഷ ബാധ ഉറപ്പിക്കുന്നത്.






