
കോഴിക്കോട് : കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി കേന്ദ്രത്തില്‍ അധ്യാപകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. വേദാന്തം പിജി കോഴ്സ് നിര്ത്തലാക്കുന്നതിനെതിരായ സമരത്തിനിടയിലാണ് അധ്യാപകരെ പൂട്ടിയിട്ടിരിക്കുന്നത്.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വേദാന്തം പിജി കോഴ്സ് പുനഃസ്ഥാപിക്കണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം
കൊയിലാണ്ടി ഈ കേന്ദ്രത്തില്‍ വേദാന്തം പിജി കോഴ്സ് നിര്‍ത്തലാക്കിയതിനെതിരെ കഴിഞ്ഞ ഒരാഴ്ച്ചയായി എസ്എഫ്ഐ സമരത്തിലായിരുന്നു.
അതിന്റെ ഭാഗമായി സമരം ശക്തമാക്കാനാണ് എസ് എഫ് ഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. 15 യോളം അധ്യാപകരേയും അനധ്യാപകരേയും എസ് എഫ് ഐ പൂട്ടിയിട്ടുണ്ട്. നിലവില്‍ സമരം തുടരുകയാണ് എസ് എഫ് ഐ നേതക്കാള്‍.






