ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഉച്ചയ്ക്ക് 2.35നു രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3 വഹിച്ച് എൽവിഎം3-എം4 റോക്കറ്റ് യാത്ര തിരിച്ചു. ഇതിനിടെ ചന്ദ്രയാൻ-3 യുടെ ബജറ്റിനെ ചൊല്ലി ചര്‍ച്ചകൾ നടക്കുകയാണ്. ആദിപുരുഷിനേക്കാൾ കുറവാണോ ചന്ദ്രയാൻ-3 യുടെ ബജറ്റ് ? എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സജീവ ചർച്ച.
75 മില്യൺ ഡോളറിൽ താഴെ (ഏകദേശം 615 കോടി രൂപ) ബജറ്റിലാണ് ചന്ദ്രയാൻ -3 നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 ന് അനുവദിച്ച തുകയേക്കാൾ വളരെ കുറവാണ് ഇത് എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പറയുന്നത്. എന്നാൽ ‘ആദിപുരുഷ്’ നിർമ്മാതാക്കൾ ചിത്രത്തിനായി 700 കോടി രൂപ ചെലവഴിച്ചുവെന്നാണ് ട്വിറ്ററിൽ ചില ഉപയോക്താക്കൾ അവകാശപ്പെടുന്നത്. പക്ഷേ 700 കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു.

Comments