
ഗോപാല്‍ഗഞ്ച്: മൊമോസ് തീറ്റ മത്സരത്തിനിടെ 25 കാരന് ജീവന് നഷ്ടമായി. ബീഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള മത്സരത്തിനിടയിലാണ് സംഭവം. ബിപിന്‍ കുമാര്‍ പാസ്വാര്‍ എന്ന ഇരുപത്തിയഞ്ചുകാരനാണ് അമിതമായ അളവില്‍ മൊമോസ് കഴിച്ച് മരിച്ചത്. എന്നാല്‍ സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് ബിപിന്‍ കുമാര്‍ പാസ്വാന്റെ പിതാവ് ആരോപിക്കുന്നത്.
മൊബൈല്‍ ഫോണ്‍ കടയിലെ ജീവനക്കാരനാണ് മരിച്ച യുവാവ്.വ്യാഴാഴ്ചയാണ് സംഭവം. രാവിലെ കടയിലേക്ക് പോയി വൈകുന്നേരം സുഹൃത്തുക്കളുമൊന്നിച്ച് സമയം ചെലവിടുന്നതിനിടെയാണ് മൊമോസ് തീറ്റ മത്സരം നടന്നത്. കുറേയധികം മൊമോസ് കഴിച്ചതിന് പിന്നാലെ യുവാവ് ബോധം കെട്ടുവീഴുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പോലീസ് യുവാവിന്റെ മൃതഹേദം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ മകനെ ഇല്ലാതാക്കാനായി മനപൂര്‍വ്വം ചെയ്ത നാടകമാണ് മൊമോ തീറ്റ മത്സരമെന്നാണ് പിതാവ് ആരോപിക്കുന്നത്. പിതാവിന്റെ ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വിശദമാക്കി.






