
സിഎംഡി ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാംഭാഗം പുറത്ത് വിട്ടു. കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
നിരന്തരം മാനേജ്മെന്റിനെതിരെ കള്ള വാര്‍ത്തകള്‍ നല്‍കുകയും ഇതോടൊപ്പം മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നു. സര്‍വീസ് സംഘടനകള്‍ ഏത് റിപ്പോര്‍ട്ട് വന്നാലും അറബിക്കടലില്‍ എറിയുന്നു. കെഎസ്ആര്‍ടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നില്‍. ചില കുുബുദ്ധികളാണ് കെഎസ്ആര്‍ടിസി നന്നാവാന്‍ സമ്മതിക്കാത്തത് 1243 പേര് മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആര്‍ടിസിക്ക് ഭീഷണിയാണെന്ന് വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയനുകള്‍ കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത് ഒരു വിഭാഗം ജീവനക്കാരാണെന്ന ആരോപണത്തെ അപ്പാടെ തള്ളുന്നു. മാനേജ്മെന്റ് താത്പര്യങ്ങള്‍ ഏകപക്ഷീയമായി നടത്താനുളള നീക്കങ്ങളെയാണ് എതിര്‍ത്തതെന്നും ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രവര്‍ത്തനമെന്നും നേതാക്കള്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ ഒരു സമാന്തരപ്രവര്‍ത്തനവും നടക്കുന്നില്ല.ബിജു പ്രഭാകര്‍ മാറുന്നത് ഗുണംചെയ്യുമെന്ന് അഭിപ്രായമില്ലെന്ന് സിഐടിയു വ്യക്തമാക്കുന്നു. എന്നാല്‍ യൂണിയന് അംഗങ്ങളില്‍നിന്ന് മാസവരിസംഖ്യ പിരിക്കുന്നതിനെ സിഎംഡി എതിര്‍ക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഐഎന്‍ടിയുസി ഉള്‍പ്പടെ കുറ്റപ്പെടുത്തി.






