
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ രണ്ടുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതേസമയം പിഎസ്.സി. പരീക്ഷ മുന്‍ തീരുമാനം അനുസരിച്ച് തന്നെ നടക്കും. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റിയത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22 ാം തീയതിലേക്ക് മാറ്റിയിട്ടുണ്ട്. പരീക്ഷ സമയത്തില്‍ മാറ്റമില്ല. കേരള സര്‍വ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന ഡിഗ്രി അഡ്മിഷന് നാളത്തേക്ക് മാറ്റിയിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയും കുസാറ്റും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി അറിയിച്ചു.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ ഇന്ന് നടക്കേണ്ട സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാന്‍സര്‍ ബാധിതനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരുവില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. മകന് ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്.






