
തിരുവനന്തപുരം: നാളെ രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം മാറ്റിവെച്ചത്.
പുരസ്കാരങ്ങൾ ജൂലൈ 21 ന് വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിക്കും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്.
അതേ സമയം മമ്മൂട്ടി- ലിജോ ജോസ് ടീമിന്റെ നന്‍പകല്‍ നേരത്തെ് മയക്കം , കുഞ്ചാക്കോ ബോബന് നായകനായ ന്നാ താന്‍ കേസ് കൊട് , തരൂണ് മൂര്‍ത്തി ഒരുക്കിയ സൗദി വെളളക്ക , പുഴു , അപ്പന് , അടക്കമുളള ചിത്രങ്ങളാണ് അവസാന റൗണ്ടിലുളളതെന്നാണ് സൂചന.
154 ചിത്രങ്ങളാണ് ഇക്കുറി പുരസ്കാരങ്ങള്‍ക്കായി മാറ്റുരച്ചത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന പുരസ്കാര നിര്‍ണയത്തില്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടിലെത്തിയത്.






