
ഒരു സൗഹൃദത്തിന്റെ കഥയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പാകിസ്ഥാന്‍കാരനായ സഹപാഠിയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയായിരുന്നു ഇത്. രതിന് റോയി എന്ന ഇന്ത്യക്കാരന് 31 വര്‍ഷം നീണ്ടുനില്‍ക്കുന്ന ആത്മബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ സൂഹൃത്തും പാകിസ്ഥാന്കരനുമായ അലി ചീമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
പിഎച്ച്ഡിക്ക് പഠനകാലത്ത് ഇരുവരും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ സഹപാഠികളായിരുന്നു. തന്റെ ആത്മമിത്രത്തെ പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് രതിന് റോയി തങ്ങളുടെ സൗഹൃദം ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. '31 വര്‍ഷത്തെ സൗഹൃദം മുറിഞ്ഞു പോകാതെ ഇനിയും നമുക്ക് കാത്തു സൂക്ഷിക്കാം' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തങ്ങളുടെ ഫോട്ടോ ട്വീറ്റ് ചെയ്തത്. എഴുപത്തിയാറായിരത്തിലധികം പേരാണ് ഇതുവരെ ട്വീറ്റ് കണ്ടത്.






